കിണറ്റില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പ്. ആ പൊട്ടക്കിണറ്റിലേക്ക് കാലൊന്ന് വഴുതി വീണാല്‍ എങ്ങനെയിരിക്കും ? സിനിമയെ പോലും വെല്ലുന്ന മേയ്ക്കിങില്‍ ഒരുക്കിയിരിക്കുന്ന രമണിയേച്ചിയുടെ നാമത്തില്‍ എന്ന ഹ്രസ്വചിത്രം ആസ്വാദകരെ അമ്പരപ്പെടുത്തും.
ഒരു പൊട്ടക്കിണറ്റിനുള്ളിലാണ് പത്ത് മിനിട്ടുള്ള ഈ ഹ്ര സ്വചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. ചിത്രീകരണരംഗങ്ങളിലെ യാഥാര്‍ഥ്യത തന്നെയാണ് പ്രധാനപ്രത്യേകത. രണ്ടു പുരുഷന്മാരും ഒരു പാമ്പുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.
RAMANIYECHIYUDE NAMATHIL SHORT FILM
നിരവധി ചലച്ചിത്രമേളകളില്‍ ഉള്‍പ്പടെ 30ഓളം അവാർഡുകൾ നേടിയ 'രമണിയേച്ചിയുടെ നാമത്തിൽ' നിരൂപകരുടെ പ്രശംസയും ലഭിച്ചിട്ടുണ്ട് . ലിജു തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.