Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിമിയുടെ ചോദ്യത്തിന് പൃഥ്വിയുടെ കിടിലൻ മറുപടി

rimi-prithviraj

അവതരണത്തിന്റെ കാര്യത്തിൽ റിമിയെ വെല്ലാൻ അധികമാരും ഉണ്ടാകില്ല. കാണികളെയും താരങ്ങളെയും ഒരേപോലെ രസിപ്പിക്കുന്ന നമ്പറുകളുമായാകും റിമിയുടെ വരവ്. ഇതിന് കൂടെ അടിപൊളി പാട്ടും കൂടെയാകുമ്പോൾ പരിപാടി ആഘോഷമാകും. വനിത അവാർഡ് പുരസ്കാരനിശയിൽ വേദിയിലെത്തിയ റിമി ടോമി, മികച്ച നടനുള്ള പുരസ്കാരം നേടിയ പൃഥ്വിരാജിനോട് ഒരു ചോദ്യം. അതും പാട്ടിലൂടെ. അതിന് പൃഥ്വി നൽകിയ മറുപടിയായിരുന്നു കിടിലൻ.

അമർ അക്ബർ അന്തോണിയിൽ പൃഥ്വി തന്നെ പാടിയ ഒരു പാട്ടായിരുന്നു റിമി ആലപിച്ചത്. ചോദ്യം ഇങ്ങനെ:

റിമി:-"പ്രേമമെന്നാൽ എന്താണ് രാജു...?"

പൃഥ്വിരാജ്:-"അത് കരളിനുള്ളിലെ സുപ്രിയയാണു റിമി...

പൃഥ്വിയുടെ മറുപടി കേട്ട് കാണികള്‍ക്കിടയിലും സദസ്സിലും പൊട്ടിച്ചിരിയും ഹർഷാരവും മുഴങ്ങി.