Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോക്സ്ഓഫീസിൽ തലയെടുപ്പോടെ ജോപ്പൻ; വാരിയത് എട്ടുകോടി

thoppil

മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പൻ ബോക്സ്ഓഫീസിലും ടോപ്പ് ആണ്. നാലു ദിവസം കൊണ്ട് േകരളത്തിലെ തിയറ്റുകളിൽ നിന്നുമാത്രം വാരിക്കൂട്ടിയത് 8.43 കോടി രൂപ. സംവിധായകൻ ജോണി ആന്റണിയാണ് കണക്കുകൾ പുറത്തുവിട്ടത്.

കുറഞ്ഞ മുതൽമുടക്കിലെത്തിയ ഇൗ ജോണി ആന്റണി ചിത്രം തീയറ്ററിൽ ആളെകൂട്ടുകയാണ്. 4.02 കോടിയാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂട്ടർ ഷെയർ.

മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകനാണ് എതിരാളിയെങ്കിലും കുടുംബങ്ങൾ കൂടുതൽ ജോപ്പനെ കാണാനാണെത്തുന്നത്. ചിരിയും ആക്ഷനും സെന്റിമെന്റ്സും എല്ലാം ചേർന്ന രസക്കൂട്ടാണ് ജോണി ആന്റണി ജോപ്പനിലൂടെ പ്രേക്ഷകർക്ക് നൽകുന്നത്. മികച്ച കളക്ഷനുമായാണ് ചിത്രം മുന്നേറുന്നതെന്ന് തീയറ്ററുകാരും സാക്ഷ്യപ്പെടുത്തുന്നു.

കബഡി കളിക്കാരനാണ് ജോപ്പൻ‌. കൂട്ടുകാർക്കൊപ്പം സ്വൽപം മദ്യപിക്കുന്ന, വീട്ടുകാരെ സ്നേഹിക്കുന്ന, മുതിർന്നവരെ ബഹുമാനിക്കുന്ന ‘നല്ല പിള്ള’. കുടുംബത്തിൽ കയറ്റാൻ കൊള്ളാവുന്നവൻ എന്നു മമ്മൂട്ടി ജോപ്പനെ വിശേഷിപ്പിച്ചത് അക്ഷരം പ്രതി ശരിയാണെന്നാണ് ഫാമിലി ഒാഡിയൻസിന് ഇൗ സിനിമയോടുള്ള അനുഭാവം വ്യക്തമാക്കുന്നത്.