Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ പോളിയുടെ നായികയായി മലയാളത്തില്‍ തൃഷയുടെ അരങ്ങേറ്റം

nivin-pauly-thrisha-hey-jude

നിവിൻ പോളിയുടെ നായികയായി തെന്നിന്ത്യൻ സുന്ദരി തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ദക്ഷിണേന്ത്യൻ സിനിമകളിലെ താരറാണി ശ്യാമപ്രസാദ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഹേ ജൂഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് ഗോവയിൽ തുടക്കമായി. 

മലയാളത്തിൽ അഭിനയിക്കാൻ ഏറെ ആകാംക്ഷയുണ്ടെന്നും മികച്ച കഥാപാത്രം ലഭിച്ചപ്പോൾ മറ്റൊന്നും ആലോചിച്ചില്ലെന്നും തൃഷ പറഞ്ഞു. ബെംഗലുരു, കൊച്ചി എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകൾ. മുകേഷ്, പ്രതാപ് പോത്തൻ, ഉർവശി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനിൽ കുമാറാണ് നിർമാണം. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയാന ഗിരീഷ് ഗംഗാധരനാണ് ഹേ ജൂഡിലും കാമറ കൈകാര്യം ചെയ്യുന്നത്.