Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലെ സർപ്രൈസ്

great-father-teaser

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ ഇന്ന് ഒരു സര്‍പ്രൈസ് പ്രോജക്ടിന്റെ പ്രഖ്യാപനം നടന്നു. അടുത്തകാലത്ത് ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഗ്രേറ്റ് ഫാദറി'ന്റെ സംവിധായകന്‍ ഹനീഫ് അദേനി രചന നിര്‍വഹിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്ട്. 22 വർഷത്തെ സിനിമാപരിചയമുള്ള ഷാജി പാടൂര്‍ സംവിധായകനാവുന്ന ആദ്യചിത്രം കൂടിയാണിത്.

അബ്രഹാമിന്റെ സന്തതികള്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ഹനീഫ് അദേനിയാണ്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് നിർമാണം.