Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെൻഡിങിൽ റോസാപ്പൂ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍

rosappooo

ബിജു മേനോന്‍ നായകനായി എത്തുന്ന റോസാപ്പൂവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ബിജു മേനോനൊപ്പം യുവതാരം നീരജ് മാധവിനെയും പോസ്റ്ററിൽ കാണാം. നവാഗതനായ  വിനു ജോസഫ് ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഷിബു തമീൻസ് ആണ്.

ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രമായ എബിസിഡിയ്ക്ക് ശേഷം ഷിബു തമീൻസ് നിർമിക്കുന്ന രണ്ടാമത്തെ മലയാളചിത്രം കൂടിയാണിത്. 

രാജീവ് രവിയുടെ അസോഷ്യേറ്റായിരുന്ന വിനു പരസ്യരംഗത്തായിരുന്നു കൂടുതൽ സജീവം. കഴിഞ്ഞ ഒന്നരവർഷം കൂടെ കൊണ്ടുനടന്ന സ്വപ്നമാണ് ഇപ്പോൾ സിനിമയായി മാറുന്നത്. സിനിമയുടെ കഥയും തിരക്കഥയും വിനുവിന്റേതാണ്. സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണം. 

സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റുതാരങ്ങൾ. തമിഴ് നടി അഞ്ജലി, കന്നഡതാരം ശിൽപ എന്നിവരാണ് നായികമാർ. വലിയതാര നിരതന്നെ അണിനിരക്കുന്ന ചിത്രത്തിൽ 143 കഥാപാത്രങ്ങളുണ്ട്. 

ഈ 143 പേര്‍ക്കും അവരുടേതായ പ്രാധാന്യം സിനിമയിൽ ഉണ്ടാവുമെന്നും സംവിധായകന്‍ പറയുന്നു. ഒഡീഷന്‍ നടത്തിയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരും തമിഴിൽ നിന്നാകും.