കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന മധുര നാരങ്ങയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രീ ഡോട്ട്സിന് ശേഷം കുഞ്ചാക്കോബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമ്മൂട്, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതിയുടെ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് മധുര നാരങ്ങ. പെരുന്നാള്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.