ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയുന്ന മഹേഷിന്റെ പ്രതികാരത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് മഹേഷിന്റെ പ്രതികാരത്തില്‍ എത്തുന്നത്. ആഷിക് അബു നിര്‍മിക്കുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക.
കഥ തിരകഥ സംഭാഷണം ശ്യാം പുഷ്കരൻ, ക്യാമറ ഷൈജു ഖാലിദ്, എഡിറ്റിങ്ങ് സൈജു ശ്രീധരൻ, സംഗീതം ബിജിപാൽ.