അനൂപ് മേനോൻ നായകനായി എത്തുന്ന മാൽഗുഡി ഡെയ്സ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മനോരമ ഓൺലൈൻ യുട്യൂബ് ചാനൽ വഴിയാണ് ട്രെയിലറെത്തിയത്. മൂന്നു സഹോദരങ്ങൾ ചേർന്ന് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Malgudi Days Trailer
വിനോദ് ശ്രീകുമാർ, വിവേക് ശ്രീകുമാര്‍, വിശാഖ് ശ്രീകുമാർ എന്നിവർ ചേർന്നെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാമയും അനൂപ് മേനോനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാമ ഏറെക്കാലത്തിനു ശേഷം അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.
ചിത്രത്തിലെ പുറത്തിറങ്ങിയ പാട്ടുകളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. സംവിധായകരുടെ അച്ഛൻ ശ്രീകുമാർ എഴുതി ഡോ. പ്രവീൺ ഈണമിട്ട നീർമിഴിയിലെന്ന പാട്ട് പോയവാരത്തിലെ ഹിറ്റ് പാട്ടുകളിലൊന്നാണ്. വി ഫിലിംസ് നിർമിക്കുന്ന ചിത്രം മുരളി ഫിലിംസ് തിയറ്ററുകളിലെത്തിക്കും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.