മോഹൻലാൽ സിനിമകളുടെ കാര്യത്തിൽ ട്രെയിലറും ടീസറുകളും സൂപ്പർഹിറ്റാണ്. പുതിയ ചിത്രമായ ഒപ്പം ട്രെയിലർ പത്ത് ലക്ഷം കടന്നിരിക്കുകയാണ്. തുടർച്ചയായി മൂന്നു ചിത്രങ്ങളുടെ ടീസറും ട്രെയിലറുമാണ് പത്ത് ലക്ഷം പിന്നിടുന്നത്.
Oppam Malayalam Movie Official Trailer HD | Mohanlal | Priyadarshan
പുലിമുരുകന്റെയും ജനത ഗ്യാരേജിന്റെയും ടീസറും ട്രെയിലറും ഓൺലൈനിൽ തരംഗം സൃഷ്ടിച്ചിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒപ്പത്തിന്റെ ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നത് അൽഫോൻസ് പുത്രനാണ്.
അന്ധനായ ജയരാമൻ എന്ന കഥാപാത്രത്തെയാണു മോഹൻലാൽ അവതരിപ്പിക്കുന്നത്. അന്വേഷണാത്മക ചിത്രത്തിന്റെ തിരക്കഥ പ്രിയദർശൻ തന്നെയാണ് എഴുതുന്നത്.
വിമല രാമൻ, അനുശ്രീ, രൺജി പണിക്കർ, നെടുമുടി വേണു, മാമുക്കോയ, ഇന്നസെന്റ്, കുഞ്ചൻ, സിദ്ദിഖ് എന്നിവരാണു പ്രധാന വേഷങ്ങളിൽ. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂരാണു ചിത്രം നിർമ്മിക്കുന്നത്.