Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപ ടീച്ചറുടെ ‘ജലം കൊണ്ടുള്ള മുറിവുകൾ’ സ്ക്രീനിലേക്ക്

സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തയായ അധ്യാപിക ദീപ നിഷാന്ത് എഴുതിയ ‘ജലം കൊണ്ടുള്ള മുറിവുകൾ’ സ്ക്രീനിലെത്തുന്നു. ഇതേപേരിൽ ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

ദീപാനിശാന്ത് | Jalam Kondulla Murivukal Trailer | Deepa Nisanth | Ramshad Backer

അധ്യാപന ജീവിതത്തിൽ കണ്ടുമുട്ടിയ ഒരു വിദ്യാർഥി തന്റെ ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചുവെന്ന് തൃശൂർ ശ്രീ കേരള വർമ കോളേജിലെ അസിസ്റ്റന്റ് പ്രഫസർ ദീപ എഴുതിയ കുറിപ്പായിരുന്നു ജലം കൊണ്ടുള്ള മുറിവുകൾ. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഈ കുറിപ്പ് വൈറലാകുകയും ചെയ്തു.

ഓറഞ്ച് മീഡിയയുടെ ബാനറിൽ റംഷാദ് ബക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജെറിൻ ആന്റണിയാണ്. അഞ്ജലി അനീഷ് ഉപാസനയാണ് ചിത്രത്തിൽ ദീപയെ അവതരിപ്പിക്കുന്നത്. 

Your Rating: