Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ‘വില്ലനെ’ എനിക്കും കാണണം; രജനീകാന്ത്

villain-rajainikanth

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മോഹൻലാലിന്റെ വില്ലന്‍. ഒക്ടോബർ 27നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് മുമ്പേ തന്നെ കോടികൾ വാരിക്കഴിഞ്ഞു.

മാത്യു മാഞ്ഞൂരാന്‍ എന്ന റിട്ടേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് വില്ലന്‍. ഇപ്പോഴിതാ ആരാധകർക്കൊപ്പം തന്നെ വില്ലൻ സിനിമ കാണാനുള്ള ആഗ്രഹം വ്യക്തമാക്കിയിരിക്കുകയാണ് തമിഴകത്തിന്റെ സൂപ്പർതാരം രജനീകാന്ത്.

സംവിധായകൻ ഉണ്ണികൃഷ്ണനെ തേടിയാണ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ വിളിയെത്തിയത്. വില്ലന്‍ കാണാനുള്ള ആഗ്രഹം വ്യക്തമാക്കിയായിരുന്നു രജനികാന്തിന്റെ വിളി. വില്ലന്‍ കാണാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്ന് രജനി പറഞ്ഞപ്പോള്‍ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് ഉണ്ണികൃഷ്ണന്‍ ഉറപ്പു നല്‍കി.

രജനികാന്ത് ചിത്രം ലിങ്ക നിർമിച്ച റോക്ക്‌ലൈന്‍ ഫിലിംസാണ് വില്ലന്‍ നിര്‍മ്മിക്കുന്നത്. രജനിക്കായി ചെന്നൈയില്‍ പ്രത്യേക സ്‌ക്രീനിങ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷമെത്തിയ ഒപ്പത്തിനും ചെന്നൈയില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നു.

വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങിയ തമിഴ്, തെലുങ്ക് താരങ്ങളും ചിത്രത്തിലുണ്ട്. പുലിമുരുകന്‍ സിനിമയ്ക്ക് സംഘട്ടനം ചെയ്ത പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് വില്ലനിലും ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്.