Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടന്മാർ മുങ്ങിമരിച്ച സംഭവം; സിനിമയുടെ ട്രെയിലർ പുറത്ത്

mas5

സിനിമാഷൂട്ടിങിനിടെ ഹെലികോപ്റ്ററില്‍ നിന്നു തടാകത്തിലേക്ക് ചാടിയ രണ്ടു നടന്മാർ കൊല്ലപ്പെട്ടത് കഴിഞ്ഞവർഷമാണ്. പ്രമുഖ കന്നഡ നടന്മാരായ അനിലും ഉദയും ആണ് മരണമടഞ്ഞത്. മാസ്തി ഗുഡി എന്ന കന്നഡ സിനിമയുടെ ക്‌ളൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ഈ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. അനിലിനും ഉദയ്‌യ്ക്കും ആദരാഞ്ജലികൾ അർപ്പിച്ചാണ് ട്രെയിലർ തുടങ്ങുന്നത്.

"Maasthi Gudi" Kannada Movie Trailer | Duniya Vijay | Nagshekar I 2K HD Trailer

രാമനഗരിയിലെ ദിപ്പനഗൊണ്ടാഹള്ളി എന്ന തടാകത്തിനു മുകളില്‍ നിന്നു വില്ലന്മാരായ അനിലും ഉദയ്‌യും എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാല്‍ തടാകത്തിലേക്ക് ചാടിയ മൂന്നുപേരില്‍ രണ്ടു പേര്‍ ഒഴുക്കില്‍പെടുകയായിരുന്നു. നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് നീന്തി കരയ്ക്കു കയറി. ഇവർ രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Your Rating: