Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ് താരസുന്ദരികളും 500 രൂപ നോട്ടും

nayan-anushka

ഇന്ത്യ മുഴുവൻ നോട്ടിനായുള്ള നെട്ടോട്ടത്തിലാണ്. 500, 1000 നോട്ടുകൾ മാറ്റി പുതിയ നോട്ടുകൾ കിട്ടാനുള്ള ഓട്ടത്തിലാണ് മുഴുവൻ ജനങ്ങളും. നോട്ടുക്ഷാമം രൂക്ഷമായതോടെ അത് ജനജീവിതത്തെയും വ്യവസായത്തെയും ബാധിച്ചു. ബാങ്കുകളിലും എടിഎം കൗണ്ടറുകളുടെ മുന്നിലും മണിക്കൂറുകൾ ക്യൂ നിന്ന ശേഷമാണ് പലർക്കും നോട്ടുകൾ മാറി കിട്ടുന്നത്.

സാധാരണക്കാർക്ക് മാത്രമല്ല സിനിമാക്കാർക്കും ഇതുമൂലം വളരെ ബുദ്ധിമുട്ടാണ്. തിയറ്ററുകളിൽ സിനിമ കാണാൻ ആളില്ലാത്ത സാഹചര്യം, സിനിമാചിത്രീകരണംവരെ നിർത്തിവച്ച് കഴിഞ്ഞു. താരങ്ങൾക്കും അവരുടെ പഴയ നോട്ടുകൾ മാറേണ്ട സാഹചര്യമാണ്.

ഇതിൽ നയൻതാര, കാജൽ അഗർവാൾ, തൃഷ , സമാന്ത, ഹൻസിക, അനുഷ്ക, തമന്ന എന്നീ മുൻനിര നടിമാർ മറ്റൊരു മാർഗമാണ് ഈ പ്രതിസന്ധിയിൽ തിരഞ്ഞെടുത്തത്. ഹവാല ഇടപാടുകാർ മുഖേന പഴയ നോട്ടുകൾ വിദേശ കറൻസിയിലേക്ക് മാറ്റാനാണ് താരസുന്ദരികളുടെ തീരുമാനമെന്ന് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാങ്ക് അക്കൗണ്ടുകളിൽപ്പെടാത്ത പൈസയാണ് വിദേശ കറൻസികളാക്കി മാറ്റുന്നത്. ഇതിൽ 30 ശതമാനം കമ്മീഷനാണ് ഹവാല ഇടപാടുകാർ നടിമാരിൽ നിന്ന് ഈടാക്കുന്നത്.