Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ പോസ്റ്ററിൽ പടം; എതിർപ്പ് പ്രകടമാക്കി അരവിന്ദ് സ്വാമി

aravind-swamy

വിജയ് ആന്റണി നായകനാകുന്ന പുതിയ ചിത്രം യമൻ സിനിമയുടെ പ്രചരണത്തിനായി സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. രജനീകാന്ത്, അജിത്, വിജയ്, കമൽഹാസൻ, അരവിന്ദ് സ്വാമി എന്നിവരുടെ ചിത്രങ്ങളാണ് പ്രമോഷനായി ഉപയോഗിച്ചത്.

അരവിന്ദ് സ്വാമിയുടെ തനി ഒരുവൻ സിനിമയുടെ ചിത്രമാണ് അണിയറപ്രവര്‍ത്തകർ ഇതിനായി എടുത്തത്. തന്റെ അനുവാദം കൂടാതെ മറ്റൊരു ചിത്രത്തിനായി സ്വന്ചം ചിത്രം ഉപയോഗിച്ചതില്‍ എതിർപ്പ് പ്രകടമാക്കി അരവിന്ദ് സ്വാമി രംഗത്തെത്തി. തന്നോട് ചോദിച്ച് അനുവാദം വാങ്ങുവാനുള്ള മര്യാദ പോലും ഇവർ കാണിച്ചില്ലെന്നും അരവിന്ദ് സ്വാമി പറഞ്ഞു.

Your Rating: