Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവകാർത്തികേയനെപ്പോലെ കരയാൻ അറിയില്ല: ഗൗതം മേനോ‍ൻ

gautham

ചിമ്പു–മഞ്ജിമ എന്നിവർ പ്രധാനതാരങ്ങളാകുന്ന അച്ചം എൻപത് മടമൈയടാ എന്ന ചിത്രം നവംബർ 11ന് തിയറ്ററുകളിലെത്തുകയാണ്. പല തവണ ഈ സിനിമയുടെ റിലീസ് തിയതി മാറ്റിവച്ചിരുന്നു. നേരത്തെ ശിവകാർത്തികേയൻ നായകനായ റെമോ സിനിമയുടെ റിലീസും പ്രതിസന്ധിയിലായത് വാർത്തയായിരുന്നു. ഇതേകാരണം ചൂണ്ടിക്കാട്ടി ശിവകാർത്തികേയൻ കരഞ്ഞതും വലിയ വിവാദങ്ങൾക്ക് ഇടയാക്കി.

Gautham Menon clarifies rift with Surya - Achcham Yenbadhu Madamaiyada - AYM PM Speech | Issue

തന്റെ സിനിമയുടെ റിലീസ് നീളാൻ കാരണമായത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും എന്നാൽ ഇക്കാരണം കൊണ്ട് ശിവകാർത്തികേയനെപ്പോലെ കരയാൻ തന്നെ കിട്ടില്ലെന്നും ഗൗതം മേനോൻ പറഞ്ഞു.

മറ്റുനായകന്മാരെപ്പോലെ ചിമ്പു തന്നെ ടോർച്ചർ ചെയ്യാറില്ലെന്നും അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ വളരെ കംഫർട്ട് ആണെന്നും ഗൗതം മേനോന്‍ വ്യക്തമാക്കി. അടുത്ത പ്രോജക്ട് വിക്രവുമായി ആലോചിക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

Your Rating: