Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകൻ തെലുങ്ക് ട്രെയിലർ കാണാം

lal-telugu

നൂറുകോടി ക്ലബിൽ ഇടംനേടി കേരളത്തിലെ ബോക്സ്ഓഫീസുകളിൽ ചരിത്രം സൃഷ്ടിക്കുന്ന പുലിമുരുകൻ തെലുങ്കില്‍ റിലീസിനൊരുങ്ങുന്നു. മന്യംപുലി എന്നാണ് തെലുങ്കിൽ ചിത്രത്തിന്റെ പേര്. മൊഴിമാറ്റിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

Mohanlal Manyam Puli Movie Theatrical Trailer | Jagapathi Babu | Kamalini Mukherjee | Puli Murugan

മലയാളത്തിൽ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിന്റെ അതേഭാഗങ്ങൾ തന്നെ തെലുങ്ക് ട്രെയിലറിലും ഉൾപ്പെടുത്തിയിരിക്കുന്നു. വില്ലൻ വേഷം അവതരിപ്പിക്കുന്ന ജഗപതി ബാബുവിനും ട്രെയിലറിൽ പ്രാധാന്യമുണ്ട്.

Manyam Puli teaser - Manyam Puli trailer - idlebrain.com

പ്രശസ്ത നിർമാതാവ് കൃഷ്ണറെഡ്ഢിയാണ് സിനിമയുടെ തെലുങ്ക് അവകാശം സ്വന്തമാക്കിയത്. മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ തെലുങ്ക് ചിത്രങ്ങളായ മനമന്ത, ജനതാ ഗാരേജ് എന്നീ ചിത്രങ്ങൾ അവിടെ മികച്ച വിജയമായിരുന്നു. 

Your Rating: