തമിഴകത്തിന്റെ താരറാണിയായി നയൻതാര. തമിഴിൽ ഏറ്റവുമധികം പ്രതിഫലം മേടിക്കുന്ന നടിയായി നയൻതാര മാറിയിരിക്കുന്നു. ഒന്നു മുതൽനാലു കോടി വരെയാണ് സിനിമയ്ക്കായി നയൻസിന്റെ പ്രതിഫലം.
ഒരിടവേളയ്ക്കു ശേഷം വെള്ളിത്തിരിയിലേക്ക് മടങ്ങിവന്ന നയന്‍താര അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. അജിത്തിന്റെ ആരംഭം, രാജാ റാണി, മായാ തുടങ്ങി നായികയായിട്ടുള്ള തിരിച്ചുവരവ് നടത്തിയ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായതോടെ എല്ലാവർക്കും നയൻസിനെ മതിയെന്നായി.
കോടികളാണ് പ്രതിഫലമെങ്കിലും സിനിമയുടെ യാതൊരു വിധ പ്രമോഷനും നടി സഹകരിക്കില്ല. എന്നിരുന്നാലും ഇക്കാര്യത്തിൽ യാതൊരു വിധപ്രശ്നങ്ങളും നിർമാതാക്കൾക്കില്ല. ഈയിടെ ഇറങ്ങിയ ഒരു യുവതാരത്തിന്റെ ചിത്രത്തിൽ നായകനേക്കാൾ പ്രതിഫലം നയൻതാരയ്ക്കായിരുന്നുവെന്ന് വാർത്ത വന്നിരുന്നു.
സിനിമാമാർക്കറ്റിൽ താഴെ കിടക്കുന്ന താരത്തിന്റെ സിനിമയ്ക്ക് കുറച്ചെങ്കിലും ആളുകയറിയത് നയൻതാര കാരണമാണെന്നും ഗോസിപ്പുണ്ട്.
അനുഷ്ക ഷെട്ടിയാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ നയൻതാരയുടെ താഴെ. മൂന്ന് കോടിയാണ് പ്രതിഫലം. ജനതാ ഗാരേജില്‍ സമാന്തയുടെ പ്രതിഫലം ഒന്നര കോടി. ശ്രുതി ഹാസന്‍, തമന്ന, കാജല്‍ അഗര്‍വാള്- 1.25 - 1.5 കോടി വരെ.