വിജയ് ചിത്രമായ തെറിയുടെ ടീസർ യൂട്യൂബിൽ തരംഗം സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ തെറി അജിത്ത് ചിത്രമായ വേതാളത്തിന്റെ റെക്കോർഡും തൂത്തുവാരി.
Theri - Official Teaser | Vijay, Samantha, Amy Jackson | G.V. Prakash Kumar | Atlee
തമിഴ് ചിത്രത്തിന് യൂട്യൂബില്‍ ഏറ്റവുമധികം ലൈക്സ് ലഭിച്ച ടീസർ എന്ന റെക്കോർഡ് ഇനി തെറിയ്ക്ക് സ്വന്തം. വേതാളം ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 141,607 ലൈക്സ് ആണ്. ടീസർ റിലീസ് ചെയ്ത് രണ്ടു ദിവസങ്ങൾക്കുള്ളില് തെറി ടീസറിന് ലഭിച്ചത് 179,899 ലൈക്സ്. നേരത്തെ വേതാളം ടീസർ വിജയിയുടെ തന്നെ ചിത്രമായ പുലിയുടെ റെക്കോർഡ് തകർത്തിരുന്നു.
Vedalam Official Teaser | Ajith, Shruti Hassan | Anirudh , Siva
മുപ്പത്തിയൊന്ന് ലക്ഷത്തിന് മുകളിൽ ആളുകളാണ് തെറിയുടെ ടീസർ ഇതിനോടകം കണ്ടുകഴിഞ്ഞിരിക്കുന്നത്. യൂട്യൂബിലെ ടോപ്ട്രെൻഡിങ് വിഡിയോയും തെറി തന്നെ.