Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയലിനിലെ നിത്യഹരിത ഗാനം: ഉയിരേ...വായിച്ച് ഗോവിന്ദ്

govind-p-menon-violin

ഇന്ത്യയിലെ വാദ്യോപകരണ വിദഗ്ധർ ഏറ്റവുമധികം പ്രാവശ്യം വായിച്ചിട്ടുള്ള സിനിമ ഗാനങ്ങളിലൊന്നാണ് ഉയിരേ...എ.ആര്‍.റഹ്മാൻ ചിട്ടപ്പെടുത്തിയ നിത്യഹരിത പ്രണയസുന്ദര ഗാനം. വയലിനിസ്റ്റുകൾ വേദിയിലെത്തിയാൽ അവർ വായിക്കണമെന്നു നമ്മൾ ആഗ്രഹിക്കുന്ന ഗാനങ്ങളിലൊന്നും അതുതന്നെയാണ്. ഈ പാട്ട് റിഹേഴ്സലിനിടെ തൈക്കൂടം ബ്രിഡ്ജിലെ ഗോവിന്ദ് മേനോൻ വയലിനിൽ വായിക്കുന്ന വിഡിയോ ഫെയ്സ്ബുക്കിൽ ശ്രദ്ധ നേടുകയാണിപ്പോൾ. 

ബോംബെ എന്ന തമിഴ് ചിത്രത്തിലെ ഈ ഗാനം ഹരിഹരനും ചിത്രയും ചേർന്നാണു പാടിയത്. വൈരമുത്തുവിന്റേതാണു വരികള്‍. തൈക്കൂടം ബ്രിഡ്ജിലെ പ്രധാന ഗായകൻ എന്നതുപോലെ അറിയപ്പെടുന്ന വയലിനിസ്റ്റും സംഗീത സംവിധായകനും കൂടിയാണ് ഗോവിന്ദ്. നോർത്ത് 24 കാതം, വേഗം, 100 ഡെയ്സ് ഓഫ് ലവ്, ഒരു പക്കാ കഥൈ, 96 തുടങ്ങി പത്തോളം തമിഴ്-മലയാളം ചിത്രങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്.