Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിപാടിന്റെ പുസ്തകത്തിൽ മോഹൻലാലിന്റെ ഡാൻസ്; വീണ്ടും വിഡിയോ പുറത്ത്

velipadinte-pusthakam-song

ഒരു വശം ചരിഞ്ഞുള്ള മോഹൻലാലിന്റെ നടത്തവും അദ്ദേഹത്തിന്റെ നൃത്തവും നമുക്കൊരു ഹരം തന്നെയാണ്. ഏറ്റവും പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലുമുണ്ട് അങ്ങനെയൊരു പാട്ട്. 

സിനിമയുടെ അണിയറ പ്രവർത്തകർ ഡാൻസിന്റെ കാര്യം പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ചിത്രീകരണ വിഡിയോ രണ്ടാമതും പുറത്തായതോടെയാണ് ഇക്കാര്യം വ്യക്തമാകുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഈ വിഡിയോ വൈറലാകുകയാണ്. ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണിത്. ഷാൻ റഹ്മാനാണ് ചിത്രത്തിനു സംഗീതമൊരുക്കുന്നത്. 

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് 'വെളിപാടിന്റെ പുസ്തകം'. ചിത്രത്തിന്റെ പോസ്റ്ററും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ വിഡിയോകൾ പുറത്തുവരുന്നത് അണിയറ പ്രവർത്തകർക്ക് തലവേദ സൃഷ്ടിക്കുകയാണ്.