Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്ങാതിയുമായി പാപ്പനെത്തി; 4 ലക്ഷം കാഴ്ച്ചക്കാരുമായി ആട് 2വിലെ ആദ്യഗാനം

aadu-2

യുട്യൂബിൽ ട്രെൻഡിങ്ങായി ആട് 2–വിലെ ചങ്ങാതി നന്നായാൽ എന്ന ഗാനം. അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം 4 ലക്ഷം പേരാണ് ഇൗ ഗാനം യുട്യൂബിലൂടെ കണ്ടത്. ഷാജി പാപ്പനായി എത്തുന്ന ജയസൂര്യയും മറ്റു കഥാപാത്രങ്ങളും ഡാൻസ് ചെയ്ത് തകർക്കുന്ന ഇൗ പാട്ടിന് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.

മനു മഞ്ജിത്തും പ്രീതി നമ്പ്യാരും ചേർന്ന് എഴുതിയിരിക്കുന്ന വരികൾ പാടിയിരിക്കുന്നത് കീർത്തന ശബരീഷും സിയ ഉൾഹഖും ചേർന്നാണ്. തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും കൂട്ടരും ഡിസംബർ 22–നാണ് എത്തുക. 

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. 2015 ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആടിന്റെ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളിൽ പലരും രണ്ടാം ഭാഗത്തിലുണ്ടാകും.  വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമാണം.