Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റമ്മേടെ ജിമിക്കി കമ്മൽ...വെളിപാടിന്റെ പുസ്തകം ഗാനം വൈറൽ

velipadinte-pusthakam-song-entammede

മോഹൻലാൽ നായകനാകുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഗാനം വൈറലാകുന്നു. കുസൃതിനിറഞ്ഞ വരികളുള്ള ഗാനം ആദ്യ കേൾവിയിൽ തന്നെ ആർക്കും ഇഷ്ടമാകും. എന്റമ്മേടെ ജിമിക്കി കമ്മൽ...എന്നു തുടങ്ങുന്ന പാട്ടിനെ ഒരു കുരുത്തംകെട്ട ഗാനം എന്നു പറഞ്ഞാലും തെറ്റില്ല. ലളിതമായ വരികളും അതിലും ലളിതമായ താളവുമുള്ള പാട്ട് ലാൽ ജോസ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രത്തിലെ ഗാനമാണ്.

അനിൽ പനച്ചൂരാനാണ് തനി നാടൻ ശൈലിയിലുള്ള ഈ പാട്ടിന് വരികളെഴുതിയത്. ഈണം ഷാൻ റഹ്മാനും. ഗോദ എന്ന ചിത്രത്തിലും ഇതുപോലെ ഭംഗിയുള്ളൊരു തനി നാടൻ ഗാനം ഷാൻ റഹ്മാൻ തീർത്തിരുന്നു. പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ്. വെറുതെ ഇരിക്കുന്ന നേരങ്ങളിൽ കൊട്ടിപ്പാടാൻ തോന്നുന്ന താളമുള്ള പാട്ടിന് ഒരു ദിവസം കൊണ്ടു മൂന്നര ലക്ഷത്തോളം കാണികളെ നേടിയെടുക്കാനായി.