Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ നിര്യാതയായി

bijipal-wife

സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാന്തി ബിജിപാൽ നിര്യാതയായി. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദയ, ദേവദത്ത് എന്നിവരാണ് മക്കൾ. 

2002ലാണ് ബിജിപാലും ശാന്തിയും വിവാഹിതരാകുന്നത്. അറിയപ്പെടുന്ന നർത്തകിയായിരുന്നു ശാന്തി. വീട്ടിൽ നിരവധി കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിരുന്നു. ജനുവരിയിൽ ‘സകലദേവ നുതേ’ എന്ന പേരിൽ സരസ്വതി സ്തുതികളുടെ നൃത്ത രൂപം പുറത്തിറക്കിയിരുന്നു. ബിജിബാൽ തന്നെയാണ് ഇതിനു സംഗീതം പകർന്നത്.