Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും എം.ജി.ശ്രീകുമാറും ശ്രേയയും 'ഒപ്പം' മീനാക്ഷിയും

chundari-vave-song

ശ്രേയ ജയദീപും എം.ജി.ശ്രീകുമാറും പാടിയ മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ടിനോട് ഒരു മിന്നാമിനുങ്ങിനോടുള്ള അത്രയും സ്നേഹമുണ്ട് നമുക്ക്. ആ പാട്ടിന്റെ രംഗങ്ങളിൽ ഒന്നുചേർന്നത് മോഹൻലാലും കുഞ്ഞു മീനാക്ഷിയും. പാട്ട് ഒരുപാടിഷ്ടമാകാനുളള കാര്യവും അതുംകൂടി ആയിരുന്നു. ദാ ഇപ്പോൾ എത്തിയിരിക്കുകയാണ് അങ്ങനെയൊരു ഗാനം. ഒപ്പം എന്ന ചിത്രത്തിലെ ആ പാട്ടിനു ശേഷം മീനാക്ഷിയും എം.ജി.ശ്രീകുമാറും ശ്രേയ ജയദീപും ഒന്നിക്കുന്ന പാട്ടിന്റെ പേര് ചുന്ദരി വാവ എന്നാണ്.

സദൃശ്യ വാക്യം 24:29 എന്ന ചിത്രത്തിലേതാണീ ഗാനം. മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ടിനു വരികളെഴുതിയ ബി.െക.ഹരിനാരായണനും ഈണമിട്ട ഫോർ മ്യൂസികും തന്നെയാണ് ഇവിടെയുമുള്ളത്. അഭിനയത്തിൽ മീനാക്ഷിയും പാട്ടിൽ ശ്രേയ ജയദീപും ഒന്നിച്ചപ്പോഴെല്ലാം അത് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്. ഈ ഗാനവും അതുപോലെ തന്നെയാണ്. മകളുടെ സ്നേഹവും അവളുടെ നൊമ്പരങ്ങളെ വാത്സല്യത്തിലൂടെ മായ്ച്ച് കളയുന്ന അച്ഛനും അമ്മയും പിന്നെയീ പാട്ടും  മികച്ചപ്രതികരണമാണ് ഈ പാട്ട് യുട്യൂബിൽ നേടുന്നതും.