Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കി ഗിൽറാണിയ്ക്കൊപ്പം പ്രണയാർദ്രനായി ശ്രീശാന്ത്

sreesanth-movie-song

നല്ലൊരു ക്രിക്കറ്ററും ഡാൻസറും മാത്രമല്ല, മികച്ചൊരു അഭിനേതാവു കൂടിയാണ് ശ്രീശാന്ത്. ഈ പാട്ടു കണ്ടാൽ തീർച്ചയായും അതു സമ്മതിക്കും. ശ്രീശാന്ത് അഭിനയിച്ച ടീം ഫൈവ് എന്ന ചിത്രത്തിലെ നീലശംഖു പുഷ്പമേ എന്ന ഗാനം പുറത്തിറങ്ങി. ഇന്നലെ യു ട്യൂബിലെത്തിയ പാട്ട് എൺപതിനായിരത്തോളം പ്രാവശ്യമാണ് ആളുകൾ കണ്ടത്. 

നിക്കിയ്ക്കൊപ്പം പ്രണയാര്‍ദ്രനായി ശ്രീശാന്ത് അഭിനയിച്ച രംഗങ്ങൾ മനോഹരമാണ്. കിടിലന്‍ ലുക്കിലാണ് ഇരുവരും. ഗോപീസുന്ദർ ഈണമിട്ട പാട്ട് പാടിയിരിക്കുന്നത് ദിവ്യ എസ് മേനോനാണ്. ഉച്ചത്തിലും പതിഞ്ഞും പാടി ദിവ്യ പാട്ടിനെ കേൾവി സുന്ദരമാക്കിയിരിക്കുന്നു. ബി.കെ ഹരിനാരായണന്റേതാണ് വരികള്‍. ‌‌

സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം രാജ് സഖറിയാസ് ആണു നിർമ്മിക്കുന്നത്. പേളി മാണി, മകരന്ദ് ദേശ്പാണ്ഡേ തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ. 

Your Rating: