Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഭീരം ആമിറിന്റെ ദങ്കലിലെ ടൈറ്റിൽ സോങ്

dangal-tltle-song

ആമിർ ഖാന്റെ ചിത്രങ്ങളെ എന്നെന്നും ഇന്ത്യ ഒന്നിച്ചിരുന്ന് ചർച്ച ചെയ്തിട്ടുണ്ട്. ഇന്ത്യൻ സിനിമാ പ്രേക്ഷകന്റെ ചിന്തകൾ ആ ചിത്രത്തിലേക്ക് ഒതുങ്ങിപ്പോയിട്ടുണ്ട്. ദങ്കൽ എന്ന ചിത്രം എത്തുമ്പോഴും അതു തന്നെയാണ് ആവർത്തിച്ചത്. ആ ആകാംഷയോടു നൂറു ശതമാനം നീതിപുലർത്തുന്നതായിരുന്നു ദങ്കലിന്റെ ട്രെയിലറും ടീസറും ഫസ്റ്റ് ലുക്കും ഗാനങ്ങളുമെല്ലാം. പിന്നെ കാത്തിരിപ്പ് ടൈറ്റിൽ സോങിനായി. പ്രതീക്ഷ തെറ്റിയില്ല. ടൈറ്റിൽ സോങ് ഗംഭീരമാണ്. 

അമിതാഭ് ഭട്ടാചാര്യ എഴുതി പ്രിതം ഈണമിട്ട് ഡാലെർ മെഹന്ദി ആലപിച്ച പാട്ട് ആവേശത്തിന്റെ കൊടുമുടിയിലേക്കു കയറ്റും പ്രേക്ഷകനെ. ഇന്ത്യയെ ഒന്നാകെ വീറുറ്റ പോരാട്ടം നടക്കുന്നൊരു ഗോദയിലേക്ക് നയിക്കും. അത്രയ്ക്ക് ജീവസുറ്റതാണു ഗാനം. നാടൻ വഴികളിലെ പാട്ടുകാരന്റെ സ്വരത്തോട് സമാനതയുള്ള ഡാലർ മെഹന്ദിയുടെ സ്വരമാണ് പാട്ടിന് കലക്കൻ ലുക്ക് നല്‍കുന്നത്. സിനിമയുടെ മൂഡിലേക്ക് ആരെയും നയിക്കും ഈ ഗാനം. 

മഹാവീർ സിങ് എന്ന ഗുസ്തിക്കാരന്റെയും പെൺമക്കളിലൂടെ ഒളിമ്പിക് സ്വർണം നേടാനുള്ള അയാളുടെ സ്വപ്നത്തിന്റെയും കഥയാണ് ദങ്കൽ. മഹാവീർ ഭോഗട്ടിന്റെയും അയാളുടെ മക്കളായ ഗീതയുടെയും ബബിതയുടെയും യഥാർഥ കഥ. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാക്ഷി തൻവാർ, ഫാത്തിമ സന ഷെയ്ഖ്, സന്യാ മൽഹോത്ര എന്നിവരാണ് ആമിറിനൊപ്പം അഭിനയിക്കുന്ന മറ്റു പ്രധാന വേഷങ്ങളിൽ. 

ചിത്രത്തിലെ നാലാമത്തെ ഗാനമാണിത്. ഹാനികാരക് ബാപ്പു, ധാക്കാദ്, ഗിലേഹ്രിയാൻ എന്നീ പാട്ടുകളും ഇതുപോലെ ശ്രദ്ധേയമായിരുന്നു. ചിത്രം ഈ മാസം 23ന് റിലീസിനെത്തും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.