Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്നിധാനത്ത് നാദവിസ്മയം തീര്‍ത്ത് ശിവമണി

sivamani-in-sabarimala

സന്നിധാനത്ത് നാദവിസ്മയം തീര്‍ത്ത് ശിവമണി. കാനനവാസന്‍റെ തിരുമുമ്പില്‍ വഴിപാടായി ശിവമണിയുടെ മേളം അരങ്ങേറിയപ്പോള്‍ അയ്യപ്പഭക്തരും ആവേശത്തോടെ ഒപ്പം ചേര്‍ന്നു. ലോകം കൊതിയോടെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന നാദവിസ്മയം. ശിവമണിയുടെ കൈകള്‍ ഉയര്‍ന്നുതാഴുമ്പോള്‍ മുഴങ്ങുന്ന ഇന്ദ്രജാലത്തിന് സന്നിധാനവും വേദിയായി. കലിയുഗവരദന് മുന്നില്‍ ശിവമണി കൊട്ടിക്കയറിയപ്പോള്‍ ശരണം വിളികളോടെ ഭക്തരും ഒപ്പം ചേര്‍ന്നു. 

എത്രവട്ടം ഇവിടെവന്നിട്ടുണ്ടെന്ന് ഓര്‍ക്കുന്നില്ല. പക്ഷെ തന്‍റെ എല്ലാ ഉയര്‍ച്ചയ്ക്ക് പിന്നിലും ശബരീശന്‍റെ അനുഗ്രഹമാണ്. ശിവമണിയുടെ വാക്കുകള്‍, പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും എല്ലാം അയ്യനില്‍ സമര്‍പ്പിക്കുന്ന ശിവമണിയെപ്പോലുള്ളവരുടെ ഭക്തിയാണ് കാനനവാസനെ സര്‍വേശ്വരനാക്കുന്നത്. 

Your Rating: