Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രേയ ഘോഷാലും അംജദ് അലിഖാനും യുഎസിൽ

Shreya Ghoshal and Amjad Ali Khan

വടക്കേ അമേരിക്കയിലെ ബംഗാള്‍ ജനതയുടെ വാര്‍ഷിക കൺവെന്‍ഷനോ‌ടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാലും സരോദ് മാന്ത്രികൻ അംജദ് അലി ഖാനും അമേരിക്കയിലെ ഹൂസ്റ്റണിൽ പരിപാടി അവതരിപ്പിക്കും. നോർത്ത് അമേരിക്കൻ ബംഗാളി കോൺഫറൻസിനോടനുബന്ധിച്ച് ടാഗോർ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം ഒമ്പതിനാണ് കോൺഫറൻസ് ആരംഭിക്കുക. മൂന്ന് ദിവസം നടക്കുന്ന കോൺഫറൻസിൽ സംഗീത സംവിധായകൻ ദിബോജ്യോതി മിശ്ര, നർത്തകി തനുശ്രീ ശങ്കർ ഉൾപ്പെടെയുള്ള നിരവധി പ്രശസ്ത കലാപ്രതിഭകൾ പങ്കെടുക്കും.

പ്രശസ്ത ഡ്രം വാദകൻ ശിവമണിയും പപരിപാ‌ടിയിൽ പങ്കെടുക്കും. ടാഗോർ പെയിന്റിങ് കളുടെ പ്രദർശനവും ‌ഉണ്ടാകും. ബിസിനസ് ഫോറത്തോടെയാണ് ഒമ്പതാം തീയതി പരിപാടി ആരംഭിക്കുക. അമേരിക്കയിലെ നിരവധി ബംഗാളികൾ പരിപാടിയിൽ പങ്കെടുക്കും. ലോകമെമ്പാടുമുള്ള പ്രശസ്തരായ ബംഗാളികളികളെ ചടങ്ങിൽ അദരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.