Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ആൽബവുമായി മൈക്കിൾ ജാക്സന്റെ സഹോദരി

Janet Jackson

അന്തരിച്ച പോപ്പ് താരം മൈക്കിൾ ജാക്സന്റെ ഇളയ സഹോദരിയും പോപ്പ് താരവുമായ ജനറ്റ് ജാക്സൺ പുതിയ ആൽബവുമായി എത്തുകയാണ്. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജനറ്റ് പുതിയ ആൽബം പുറത്തിറക്കുന്നത്. പേരിട്ടില്ലാത്ത ആൽബം ഈ വർഷം അവസാനം പുറത്തിറങ്ങുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2008 ൽ പുറത്തിറക്കിയ ഡിസപ്ലിനായിരുന്നു ജനറ്റിൽ അവസാന ആൽബം.

മൈക്കിൾ ജാക്സണിന്റെ ഇളയ സഹോദരിയായ ജാനറ്റ് ജാക്സൺ, ദ ജാക്സൺ 5 എന്ന സംഘത്തിലൂടെയാണ് സംഗീതത്തിലേയ്ക്ക് എത്തുന്നത്. എഴുപതുകളിലെ പ്രശസ്ത ടീവി പരമ്പരയായ ദ ജാക്സൺസിലൂടെയാണ് പ്രശസ്തയാകുന്ന ജനറ്റ് 1982 ൽ ആദ്യ ആൽബം ജനറ്റ് ജാക്സൺ പുറത്തിറങ്ങി. ആദ്യ ആൽബം ഹിറ്റായതോടെ പോപ്പ് താരമായി വളർന്ന് ജാനറ്റ് തുടർന്ന് 1984 ൽ ഡ്രീം സ്ട്രീറ്റ്. 1986 ൽ കൺട്രോൾ, 1989 ൽ ജനറ്റ് ജാക്സൺസ് റിഥം നേഷൻ, 1993 ൽ ജനറ്റ്, 1997 ൽ ദ വെൽവെറ്റ് റോപ്പ്, 2001 ൽ ഓൾ എബൗട്ട് യു, 2004 ൽ ദമിറ്റ ജോ, 2006 ൽ 20 വൈ. ഒ, 2008 ൽ ഡിസപ്ലിൻ തുടങ്ങിയ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

പീഢനങ്ങൾക്കെതിരേയും, സാമുഹിക അസമത്വങ്ങൾക്കെതിരെയുമെല്ലാമുള്ള വരികളുടെ പേരിൽ പ്രശസ്തയാണ് ജനറ്റ്. ലോകത്താകെ മാനം 160 ദശലക്ഷം ഗാനങ്ങൾ ജനറ്റിന്റേതായി വിറ്റിട്ടുണ്ട്. ഏറ്റവും അധികം തവണ അടുപ്പിച്ച് ബിൽബോർഡ് ഹോട്ട്100 ലിസ്റ്റിന്റെ ടോപ്പ് 10 ൽ ഗാനങ്ങൾ എത്തിച്ചിട്ടുള്ള റിക്കൊർഡും ജനറ്റിന്റെ പേരിലാണ്. ലോകത്ത് ഏറ്റവും അധികം പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള പോപ്പ് ഗായികമാരിൽ ഒരാളായ ജനറ്റിന് അമേരിക്കൻ മ്യൂസിക്ക് പുരസ്കാരം 12 പ്രാവശ്യവും, ബിൽബോർഡ് പുരസ്കാരം 33 പ്രാവശ്യവും, ഗ്രാമി പുസ്കാരം 6 പ്രാവശ്യവും ലഭിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.