ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുമായി ഗായിക ലേഡീ ഗാഗ അഭിമുഖ സംഭാഷണം നടത്തി. സംഭവത്തിന്റെ വിഡിയോയുമായി ഫേസ്ബുക്ക് ലൈവിലെത്തുകയും ചെയ്തു ഗാഗ. ലോകത്തെ കൂടുതൽ കാരുണ്യമുള്ളതാക്കി മാറ്റുകയെന്ന വിഷയത്തിലാണ് ഇരുവരും ചർച്ച നടത്തിയത്. യുവജനങ്ങൾക്കിടയിലെ പ്രശ്നങ്ങളും ചർച്ചയിൽ വന്നു.
യുവജനങ്ങൾ സ്വയം സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ അകപ്പെടുന്നതും അതിന്റെ പേരിൽ സ്വയം മുറിവേൽക്കുന്നതിനും പരിഹാരം ആന്തരികമായ സ്നേഹത്തിലും കാരുണ്യത്തിലും ശ്രദ്ധ പതിപ്പിക്കുകയെന്നതാണെന്നും ഗാഗയോട് ലാമ പറഞ്ഞു.
എന്നാൽ ഗായിക ലേഡി ഗാഗയുമായി നടത്തിയ കൂടിക്കാഴ്ചയെ ചൈന വിമര്‍ശിച്ചു . മറ്റു രാജ്യങ്ങളിലെ സന്ദർശനവും ഇത്തരം കൂടിക്കാഴ്ചകളും സ്വതന്ത്ര ടിബറ്റെന്ന ആശയത്തെ പ്രചരിപ്പിക്കാനാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറയുന്നു.