Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിലതു നാം...മധുശ്രീയുടെ സ്വരത്തിൽ കിസ്മത്തിലെ പാട്ട്

madhusree-kismath

മധുശ്രീ നാരായണന്റെ സ്വരഭംഗിയിൽ വീണ്ടുമൊരു പാട്ടു കൂടി. കിസ്മതിലെ ചിലതു നാം എന്ന ഈ പാട്ട് ജീവിതത്തിലെ ചില മറക്കാനാകാത്ത നിമിഷങ്ങൾ പോലെ മനോഹരം. അൻവർ അലിയുടെ പാട്ടെഴുത്തും ഷമേജ് ശ്രീധറിന്റെ ഈണവും. അനൂപ് ജി കൃഷ്ണനും ഷമേജും ചേർന്ന അഡീഷണൽ വോയ്സ് പാട്ടിനോടുള്ള ഇഷ്ടം കൂട്ടും. സുലൈമാനി നുണഞ്ഞ് കടപ്പുറത്തിരുന്ന് അകലങ്ങളിലെ കടൽഭംഗി കാണുന്ന അനുഭവം പകരുന്ന ഗാനം. 

തബലയുടെ താളം തന്നെയാണു പാട്ടിന്റെ ആത്മാവ്. ആനന്ത് ആണു തബല കൈകാര്യം ചെയ്തത്. കിസ്മത്തിലെ മറ്റൊരു ഗാനമായ നിളമണൽത്തരികൾക്കു ഈണമിട്ട സുമേഷ് പരമേശ്വറാണ് പാട്ടിനു ഗിത്താറും ബാസ് ഗിത്താറും വായിച്ചിരിക്കുന്നത്. 

ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത് പ്രണയ നൊമ്പരത്തെയാണു പ്രേക്ഷകനുമായി പങ്കുവച്ചത്. പ്രമേയത്തിന്റെ ആഴം പോലെ പാട്ടുകളോരോന്നും സുന്ദരവുമായിരുന്നു.

Your Rating: