Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടുപുലിയാട്ടത്തിലെ വശ്യസുന്ദര ഗാനം

najeem-rimi

അടിപൊളി ഗാനങ്ങളും ഹൃദ്യമായ മെലഡിയും ഒരുപോലെ ചേരുന്ന റിമിയുടെ ആലാപന ഭംഗിയറിയുന്ന മറ്റൊരു ഗാനം. ഒപ്പം ആലപിക്കാൻ ഭാവാർദ്രമായി നജീം അർഷാദും. ആടു പുലിയാട്ടം എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധ നേടുകയാണ്. ഹരിനാരായണനെഴുതിയ കാവ്യാരസം നിറഞ്ഞ വരികൾക്ക് രതീഷ് വേഗയാണ് ഈണമിട്ടത്. 'കാട്ടുമുല്ലപ്പൂവു കണ്ണു ചിമ്മിയോ മനം കൊതിക്കും കാലമിന്നു വന്നുവോ...' എന്നിങ്ങനെയാണ് വരികൾ തുടങ്ങുന്നത്.

തുള്ളിത്തുടിക്കുന്ന ശബ്ദമാണ് റിമിയുടേത്. കേട്ടിരിക്കുന്നവർക്കുള്ളിൽ സന്തോഷം നിറയ്ക്കുന്ന ആലാപനം. നജീമിന്റേത് നമ്മുടെ ഏകാന്തതയിലൊരു കൂട്ടുകാരനായതും. ഈ രണ്ട് ശൈലിയും ഇഴചേര്‍ന്ന പാട്ട് ശ്രദ്ധ നേടുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുപുലിയാട്ടം. അറുന്നൂറ് വർഷം മുൻപു നടന്ന ഒരു കഥയെ ആധാരമാക്കിയെടുക്കുന്ന ഹൊറർ ത്രില്ലർ. ജയറാം, ഓം പുരി, രമ്യാ കൃഷ്ണൻ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Your Rating: