Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സരം ബോളിവുഡ് പാട്ടിനൊപ്പം: വൈറലായി മെക്സിക്കൻ താരങ്ങളുടെ വിഡിയോ

mexican-swimmers-alia-re-alia

റിയോയുടെ മണ്ണിലും വിണ്ണിലും വെള്ളത്തിലും വരെ മത്സരത്തിന്റെ ആവേശത്തിലാണ്. ഒളിംപിക്സിന്റെ ഉന്മാദത്തിൽ‍. ചിലത് മത്സരവേദികൾക്കപ്പുറം നീണ്ട് ലോകത്തെ രസിപ്പിക്കുകയാണിപ്പോൾ. ഒരു വിസ്മയ കാഴ്ച പോലെ. നീന്തൽ കുളത്തിൽ നിന്നു മെഡൽ നേടുവാൻ വേണ്ടി താരങ്ങൾ നടത്തിയ ഒരു നൃത്തമാണത്. അതും ഒരു ബോളിവുഡ് പാട്ടിനൊപ്പമുള്ളത്. സിന്‍ക്രനൈസ്ഡ് സ്വിംമ്മിഗ് വിഭാഗത്തിലെ മത്സരത്തിനിടെയായിരുന്നു ഇത്. 

മെക്സിക്കൻ താരങ്ങളായ കാരെ അച്ചാച്ചും നൂറിയ ഡിയോസ്ദാദോയുമാണ് താരങ്ങൾ. വെള്ളത്തിനടിയിൽ നൃത്തം വച്ചത് ആലിയ രേ ആലിയ എന്ന പാട്ടിനൊപ്പം. ഖട്ടാ മീത്താ എന്ന അക്ഷയ് കുമാർ ചിത്രത്തിലെ ഗാനമാണിത്. മനോഹരമായ നീന്തൽ വസ്ത്രത്തിൽ അതിലും സുന്ദരമായ നൃത്തം കുളത്തിലെ ഓളങ്ങളിലലിഞ്ഞു ചേർന്നുവന്ന കാഴ്ച കാണികളുടെയും കാമറയുടെയും പിന്നീടു ലോകത്തിന്റെയും മനസു കവർന്നു. മരിയ ലെങ്ക് അക്വാട്ടിക് സെന്ററിലായിരുന്നു ഈ കാഴ്ച നടന്നത്. 

170.6601 പോയിന്റുമായി സിന്‍ക്രനൈസ്ഡ് സ്വിമ്മിംഗിൽ അടുത്ത റൗണ്ടിലേക്കു പ്രവേശം നേടി ഇവർ. ദിവസേന പത്തു മണിക്കൂറോളം നീളുന്ന പരിശീലനത്തിനു ശേഷമാണ് ഇവർ മത്സരത്തിനെത്തിയത്. 

Your Rating: