Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഗതി പാട്ടു പാടുന്ന മൈക്കിൾ ജാക്സൺ!

jackson-jagathy

പോപ് സംഗീതത്തിന്റെ ചക്രവർത്തിയെന്നു ലോകം വിശേഷിപ്പിച്ച മൈക്കിൾ ജാക്സൻ ജഗതി ശ്രീകുമാറിന്റെ ഒരു പാട്ടു പാടിക്കളിച്ചാൽ എങ്ങനെയുണ്ടാകും. പാൽക്കാരി പെണ്ണേ പാലൊന്നു തായോ...എന്ന ഗാനം. വിഡിയോ എഡിറ്റിങിലൂടെ തീർത്ത ഈ കലാസൃഷ്ടി വൈറലാകുകയാണ് സമൂഹ മാധ്യമങ്ങളിൽ. ജാക്സണിന്റെ പ്രശസ്ത ഗാനങ്ങളായ ത്രില്ലറും ഡെയ്ഞ്ചറസും പിന്നെ ചില അഭിമുഖങ്ങളും ചേർത്താണു വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. എന്തായാലും സംഗതി കലക്കിയെന്നു തന്നെ പറയാം. ജാക്സൺ ശരിക്കും ജഗതി പാട്ടു പാടിക്കളിക്കുകയാണെന്നേ നമുക്കു തോന്നുകയുള്ളൂ. ചേക്കേറാൻ ഒരു ചില്ല എന്ന ചിത്രത്തിലേതാണീ പാട്ട്. 

മാഷ് അപും ഡബ്സ് മാഷും റീമിക്സുകളും...സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കലാസൃഷ്ടികൾ ഇന്നു നമ്മളേറേ ആസ്വദിക്കുന്നുണ്ട്. ജഗതി കോമഡികളും അദ്ദേഹം എഴുതി ഈണമിട്ടു പാടിയ രസകരമായ പാട്ടുകളും ഡിജിറ്റൽ ലോകത്തു താരമാണ്. നിവിൻ പോളി ചിത്രമായ നേരത്തിൽ അദ്ദേഹം കിന്നാരമെന്ന സിനിമയിൽ പാടിയ പിസ്ത സുമ കിര എന്ന ഗാനം പുതിയ രീതിയിൽ അവതരിപ്പിച്ചിരുന്നു. അതും ഏറെ ജനകീയമായിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമാണു മൈക്കേൽ ജാക്സനെ വച്ചു ചെയ്ത വിഡിയോ. 

Your Rating: