Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരിജിത് സിങിന്റെ സ്വരത്തിലൂടെ റഹ്മാൻ മാജിക്

shraddha-adithya

പ്രണയത്തിന്റെ ഭംഗിയാണ് ഓകെ ജാനു എന്ന ചിത്രമെന്ന് അതിന്റെ ട്രെയിലറും പോസ്റ്ററുമൊക്കെ നമ്മോടു പറഞ്ഞതാണ്. ശ്രദ്ധ കപൂറും ആദിത്യ റോയ് കപൂറും ചേർന്ന അഭിനയ ജോഡികളുടെ കെമിസ്ട്രിയാണ് ചിത്രത്തെ കൂടുതൽ പ്രണയാർദ്രമാക്കിയതും. അതുകൊണ്ടു തന്നെ പാട്ടുകളേയും കാത്തിരിക്കുകയായിരുന്നു. ഏ ആർ റഹ്മാൻ ഈണമിട്ട ഗാനങ്ങളിൽ മൂന്നാമത്തേതും പുറത്തിറങ്ങുമ്പോൾ ചിത്രത്തിനായി ഏറെ സുഖമുള്ളൊരു കാത്തിരിപ്പിലാണ് പ്രേക്ഷകന്‍. 

ഗുൽസാർ എഴുതിയ കാവ്യാത്മക വരികളിലൂടെ എ ആർ റഹ്മാൻ അരിജിത് സിങിന്റെ സ്വരത്തിലൂടെ നടത്തിയൊരു രസകരമായ സംഗീത യാത്രയാണ് ഈ പാട്ട്. സിനിമയിലെ പ്രണയകാഴ്ചകൾ‌ക്ക് കടലാഴ ഭംഗിയുണ്ടെന്ന് പറയുന്നു ഈ പാട്ട്. 

മുംബൈയുടെ നഗര ത്രസിപ്പിലൂടെ നായകനും നായികയും തങ്ങളുടേതു മാത്രമായൊരു ലോകം തീർ‌ത്ത് നടത്തുന്ന യാത്രയാണ് ഈ പാട്ടിലുമുള്ളത്. മളയത്ത് പ്രണയം പങ്കിട്ട് ചുംബനങ്ങൾ കൈമാറിയുള്ളൊരു യാത്ര. അരിജിത് സിങിന്റെ ശബ്ദത്തിന്റെ ചേലും പിന്നെ ആ മൂഡിനൊപ്പം തന്റെ സ്വരം വിഭിന്നമാക്കിയ ക്രിയാത്മയുമാണ് ഗാനത്തെ ഇത്രയേറെ മനോഹരമാക്കിയതെന്ന് നിസംശയം പറയാം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.