Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയുടെ മനോഹാരിതയിൽ പുതിയ നിയമത്തിലെ ഗാനം

nayan-thara-in-pn

പുതിയ നിയമമെന്ന പുത്തൻ മമ്മൂട്ടി ചിത്രത്തിലെ ആദ്യ വിഡിയോ ഗാനമെത്തി. പെണ്ണിന് ചിലമ്പുണ്ടേയെന്ന വരികൾ പോലെ ശക്തമായ ആലാപന ഭംഗി നിറഞ്ഞു നിൽക്കുന്ന ഗാനം. സയനോരയും മഞ്ജരിയും ചേർന്ന് ആലപിക്കുന്ന പാട്ട് തീക്ഷ്ണമായ രംഗങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ചിത്രത്തിന്റെ പ്രമേയം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവത്തെ ഉൾക്കൊള്ളുന്ന വരികളും ഈണവും രംഗങ്ങളും. ഗോപീ സുന്ദറാണ് സംഗീതം നൽകിയത്.

വേഗത്തിൽ പാടിയകലുന്ന പാട്ടിൽ മഞ്ജരിയുടെയും സയനോരയുടെയും വ്യത്യസ്തമായ സ്വരം ഒന്നിച്ചുചേരുന്നത് കേഴ്‍‌വി സുഖം പകരുന്നു. മമ്മൂട്ടിയും നയൻതാരയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എ കെ സാജൻ സംവിധാനം ചെയ്ത ചിത്രമാണ് പുതിയ നിയമം. വി ജി ഫിലിംസിന്റെ ബാനറിൽ പി വേണുഗോപാലും ജിയോ എബ്രഹാമുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനോരമ മ്യൂസിക് ആണ് ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

Your Rating: