Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രസിപ്പിക്കുന്ന പാട്ടുമായി ഫർഹാൻ അക്തറും ശ്രദ്ധാ കപൂറും

rock-on-two-songs

ഭ്രമിപ്പിക്കുന്ന സംഗീതവുമായെത്തുന്ന റോക്ക് ഓൺ ടു വിൽ നിന്നും രണ്ടാം ഗാനം. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ സോങ് റീമിക്സ് ചെയ്താണു പാടിയിരിക്കുന്നത്. ഫർഹാൻ അക്തറും ശ്രദ്ധാ കപൂറും ചേർന്നു പാടിയ പാട്ട്. ആദ്യ ചിത്രത്തിന്റെ ഓർമകളിലേക്കു കൈപിടിക്കുന്ന പാട്ട് യുട്യൂബിൽ മുന്നേറുകയാണ്. ശങ്കര്‍-ഇഷാൻ-ലോയ് സഖ്യം ഈണമിട്ട പാട്ടാണിത്. ആദ്യ ഭാഗത്തിന്റെ സംഗീതവും ഇവർ തന്നെയായിരുന്നു. ജാവേദ് അക്തറാണ് പാട്ട് എഴുതിയത്. ഗിത്താറിന്റെയും ഡ്രംസിന്റെയും ത്രസിപ്പിക്കുന്ന താളമേളമുള്ള പാട്ട് ബോളിവുഡിൽ നിന്ന് ഇന്ത്യ കീഴടക്കുവാനെത്തുന്ന മറ്റൊരു ഗാനമാണ്. ദർശൻ ദോഷിയാണ് ഡ്രസ്, ലോയ് മെൻഡോൻസയുടേതാണ് ബാസ്. ശങ്കര്‍-ഇഷാൻ-ലോയ് സഖ്യവും സിദ്ധാർഥ് മഹാദേവനുമൊക്കെ ഉൾപ്പെട്ട ബാക്കിങ് വോക്കലിലുള്ളത്. 

ഫർഹാൻ അക്തർ, ശ്രദ്ധാ കപൂർ, അർജുൻ രാംപാൽ, പ്രാചി ദേശായ്, ഷഹാനാ ഗോസ്വാമി, പുരാബ് കോഹ്‍ലി. ശശാങ്ക് അറോറ എന്നിവർ മുഖ്യവേഷം അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ഷുജാത് സൗദാഗർ ആണ്. ഫർഹാൻ അക്തർ, റിതേഷ് സിധ്വാനി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. അഭിഷേക് കപൂർ, പുബാലി ചൗധരി എഃ്നിവർ ചേർന്നാണ് എഴുതിയത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.