Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പു ചൂടറിയാൻ ഗായിക ദലീമയും

Daleema

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലം, കല്യാണ പിറ്റേന്ന് എന്നീ സിനിമകളിൽ ഗാനമാലപിച്ചിട്ടുള്ള ഗായിക ദലീമ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നു. ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായാണ്‌ ഗായിക ദലീമ മൽസരിക്കുന്നത്. ഗായികയുടെ കന്നി അങ്കമാണിത്. ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഇത്തവണ വനിത സംവരണമാണ്. എഴുപുന്ന തെക്ക് കരുമാഞ്ചേരി ആറാട്ടുകുളം തോമസ് ജോൺ അമ്മിണി ദമ്പതികളുടെ ഇളയ മകളാണ് ദലീമ. ഇരുപത് വർഷമായി ദലീമ അരൂരിലാണ് താമസം.

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലം എന്ന ചിത്രത്തിലെ മഞ്ഞു മാസ പക്ഷി ഈ ഗായികയുടെ പ്രശസ്‌ത ഗാനമാണ്‌. കല്യാണ പിറ്റേന്ന്, മന്ത്രിക്കൊച്ചമ്മ, ശ്രീകൃഷ്‌ണപുരത്ത് നക്ഷത്രത്തിളക്കം, ഇംഗ്ലീഷ് മിഡിയം, ഗജരാജമന്ത്രം എന്നിങ്ങനെ നിരവധി സിനിമകളില്‍ ഗാനമാലപിച്ചിട്ടുള്ള ദലീമ നൂറുകണക്കിന്‌ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ദലീമക്കെതിരെ യുഡിഎഫ് സ്ഥാനാർഥി ആരെന്നത് തീരുമാനമായിട്ടില്ല.