Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും കൊതിക്കും ചിമ്പുവും മഞ്ജിമയും പോയ പോലൊരു യാത്രയ്ക്ക്

avalum-naanum

അച്ചം യെൻപദ് മടമൈയെടാ എന്ന ഗൗതം മേനോൻ ചിത്രത്തിലെ എല്ലാ ഗാനങ്ങളും മികവാർന്നതായിരുന്നു. പതിവ് ഏ ആർ റഹ്മാൻ ഗാനങ്ങൾ പോലെ മനോഹരം. സിനിമയിലെ അവളും നാനും എന്ന പാട്ടിന്റെ വിഡിയോ പുറത്തിറങ്ങി. സുന്ദരം എന്ന ഒറ്റവാക്കിലൊതുക്കാം പാട്ടിന്റെ ഈണത്തേയും വരികളേയും ആലാപനത്തേയും ദൃശ്യങ്ങളേയും. 

രാത്രിയാത്രയ്ക്കിടിയിലെ കാഴ്ചകൾ പോലെ വശ്യമാണ് ചിമ്പുവിന്റെയും മഞ്ജിമ പ്രണയം. കടലോരങ്ങളുള്ള, നീണ്ട റോഡുകളുളള ഏകാന്തമായ ഇടങ്ങളിലൂടെ ഇരുവരും യാത്ര പോകുന്നതും അവർക്കിടയിലെ അടുപ്പം ഏതു തലത്തിലുള്ളതാണെന്നും പറയുന്ന സംഭാഷണങ്ങളും ഉൾക്കൊള്ളുന്നതാണ് വിഡിയോ. ഗൗതം മേനോൻ ചിത്രങ്ങളുടെ പ്രത്യേകത പോലെ നായിക മഞ്ജിമയ്ക്ക് പ്രത്യേക ഭംഗിയാണ് പാട്ടിൽ. 

പവേന്ദർ ഭാരതിദാസന്റെ വരികളുടെ ഉള്ളറിഞ്ഞാണ് വിജയ് യേശുദാസ് ആലപിച്ചിരിക്കുന്നതും. വിജയ് പാടിയ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നാണിതെന്നതിൽ സംശയം വേണ്ട. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.