മമ്മൂട്ടി ചിത്രമായ തോപ്പിൽ ജോപ്പനിലെ ഗാനങ്ങൾ പുറത്തിറങ്ങി. വിദ്യാസാഗർ ഈണമിട്ട ഗാനങ്ങൾ എഴുതിയത് വയലാർ ശരത് ചന്ദ്രവർമയും റഫീഖ് അഹമ്മദും നിഷാദ് അഹമ്മദും ചേർന്നാണ്.
Thoppil Joppan Official Audio Jukebox | Mammootty | Vidyasagar | New Malayalam Film Songs
ആകെ ആറു ഗാനങ്ങളാണ് സിനിമയിലുള്ളത്. കെ.എസ്.ചിത്ര, നിരഞ്ജ് സുരേഷ്, ജിതിൻ, അഭിരാമി അജയ്, ബെനഡിക്ട് ഷൈൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. മെലഡിക്ക് പ്രാധാന്യമുള്ള ആൽബമാണിത്.
ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നൗഷാദ് ആലത്തൂരാണ് നിർമ്മിക്കുന്നത്. നിഷാദ് കോയയുടേതാണ് രചന. സുനോജ് വേലായുധമാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. സാജു നവോദയ, യുവ സംവിധായകൻ ജൂഡ് ആൻറണി എന്നിവരും അഭിനേതാക്കളാണ്.