Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി ടൊവീനോയുടെയും ഗായത്രിയുടെയും പ്രണയഗാനം

mexican-aparatha-song

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലെ ഇവളാരോ എന്ന ഗാനം ശ്രദ്ധ നേടുന്നു. രണ്ടു ദിവസം കൊണ്ട് മൂന്നര ലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്. ടൊവിനോ തോമസും ഗായത്രിയും അഭിനയിച്ച പ്രണയഗാനമാണിത്. പഴയകാലത്തെ കോളജ് പ്രണയമാണ് ആവിഷ്കരിച്ചിരിക്കുന്നത്. 

മണികണ്ഠന്‍ അയ്യപ്പ സംഗീത സംവിധാനം നിർവ്വഹിച്ച ഈണം പാടിയത് വിജയ് യേശുദാസാണ്. റഫീഖ് അഹമ്മദിന്റേതാണു വരികൾ. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങിയ എല്ലാ ഗാനങ്ങളും ശ്രദ്ധേയമായിരുന്ന. നീരജ് മാധവ്, രൂപേഷ് പീതാംബരൻ, സുധീർ കരമന, കലാഭവന്‍ ഷാജോൺ, സുധി കോപ എന്നിവരാണ് മറ്റു താരങ്ങള്‍. അനൂപ് കണ്ണനാണ് നിർമ്മാണം.

Your Rating: