Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദങ്ങളും നിയമക്കുരുക്കും; അവയവദാനം സ്തംഭിച്ചു, കാത്തിരിക്കുന്നത് രണ്ടായിരത്തിലേറെ രോഗികള്‍

aayussum-kadannu

തിരുവനന്തപുരം∙ നിയമക്കുരുക്കുകളും വിവാദങ്ങളും മൂലം സംസ്ഥാനത്ത് അവയവദാന ശസ്ത്രക്രിയകൾ സ്തംഭിച്ചു. ഈ വർഷം ഇതുവരെ അവയവദാനം നടത്തിയത് അഞ്ചുപേർ മാത്രം. കഴിഞ്ഞ വർഷം പ്രതിമാസം ശരാശരി ആറു ശസ്ത്രക്രിയ നടന്ന സ്ഥാനത്താണിത്.

രണ്ടായിരത്തിലേറെ രോഗികളാണു സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ റജിസ്റ്റർ ചെയ്ത് അവയവങ്ങൾക്കായി കാത്തിരിക്കുന്നത്. അവയവദാനവുമായി ബന്ധപ്പെട്ടു ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണവും കേസുകളും വന്നതോടെ സർക്കാർ നടപടികൾ കർശനമാക്കിയിരുന്നു.

മസ്തിഷ്ക മരണം പരിശോധിക്കുന്ന രണ്ടുഘട്ടത്തിലും സർക്കാർ ഡോക്ടറുടെ സാന്നിധ്യം നിർബന്ധമാക്കി. അവയവദാന ശസ്ത്രക്രിയ വിഡിയോയിൽ പകർത്തണം. അവയവങ്ങൾ എടുക്കുന്നതിനു മുൻപു മൃതസഞ്ജീവനി അധികൃതരെ രേഖാമൂലം അറിയിക്കുകയും സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയും വേണം തുടങ്ങിയ നിബന്ധനകളാണു സർക്കാർ ഏർപ്പെടുത്തിയത്.

പക്ഷേ അതിലുപരി, അവയവദാന ശസ്ത്രക്രിയകൾ മുഴുവൻ തട്ടിപ്പാണെന്ന കുപ്രചാരണവും നടന്നു. അതോടെ, അവയവദാനത്തിനു രോഗികളും ബന്ധുക്കളും മടിക്കുകയാണെന്നു സർക്കാർ അധികൃതർ തന്നെ ചൂണ്ടിക്കാട്ടുന്നു.

വൃക്ക മാറ്റിവയ്ക്കാൻ 1500 പേരും കരൾ മാറ്റിവയ്ക്കാനായി 282 പേരും ഹൃദയം മാറ്റിവയ്ക്കാനായി 34 പേരും മൃതസഞ്ജീവനിയിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുകയാണ്. 2016ൽ 72 പേരിൽ നിന്നായി 199 മരണാനന്തര അവയവദാനങ്ങൾ നടന്നപ്പോൾ ഈ വർഷം ഏപ്രിൽ വരെ നടന്നത് അഞ്ചുപേരിൽ നിന്നായി 12 എണ്ണം മാത്രം.

കേരളത്തിൽ അവയവദാനത്തിനു തടസ്സമൊന്നുമില്ല: മന്ത്രി കെ.കെ.ശൈലജ 

മസ്തിഷ്ക മരണം പരിശോധിക്കുന്ന സംഘത്തിൽ ഗവ. ഡോക്ടർ വേണമെന്നാണു സർക്കാർ തീരുമാനം. അവയവദാനം വിഡിയോയിൽ പകർത്തുകയും വേണം. അതെല്ലാം പാലിക്കുന്നതിൽ തടസ്സമുണ്ടാകേണ്ട കാര്യമില്ല.

ഡോ. വി.ജി.പ്രദീപ് (ഐഎംഎ സംസ്ഥാന പ്രസിഡന്റ്)

‘‘അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചു മനോവീര്യം കെടുത്തിയതു മൂലമാണ് അവയവമാറ്റ ശസ്ത്രക്രിയകളിൽ നിന്നു ഡോക്ടർമാർ മാറിനിൽക്കുന്നത്. പൊതുസമൂഹത്തിലെ തെറ്റിദ്ധാരണ മാറ്റാൻ ബോധവൽക്കരണ പരിപാടികൾ ഐഎംഎ നടത്തുമെന്നും മന്ത്രി.’’

Your Rating: