Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻ എംഎൽഎമാർക്കും സംഘടന

former-mlas ഫോർമർ എംഎൽഎമാരുടെ ഫോറം ചെയർമാൻ എം.വിജയകുമാർ, വർക്കിങ് ചെയർമാൻ പി.എം.മാത്യു, ജനറൽ സെക്രട്ടറിമാരായ കെ.പി.കുഞ്ഞിക്കണ്ണൻ, അൽഫോൻസ ജോൺ എന്നിവർ.

തിരുവനന്തപുരം∙ മുൻ എംഎൽഎമാർ ഫോർമർ എംഎൽഎ ഫോറം രൂപീകരിച്ചു. മുൻ സ്പീക്കർ എം.വിജയകുമാറാണു ചെയർമാൻ.

മറ്റു ഭാരവാഹികൾ: പി.എം.മാത്യു (വർക്കിങ് ചെയർമാൻ), കെ.ആർ.ചന്ദ്രമോഹൻ, കുട്ടി അഹമ്മദ്കുട്ടി, ആർ.ഉണ്ണിക്കൃഷ്ണപിള്ള, കെ.എ.ചന്ദ്രൻ, ജോണി നെല്ലൂർ (വൈ.ചെയ), കെ.പി.കുഞ്ഞിക്കണ്ണൻ, അൽഫോൻസ ജോൺ (ജന.സെക്ര), കെ.കുഞ്ഞിരാമൻ, മാങ്കോട് രാധാകൃഷ്ണൻ, പി.എം.എ.സലാം (സെക്ര), എ.എൻ.രാജൻബാബു (ട്രഷ). മുൻ ഗവർണർ കെ.ശങ്കരനാരായണൻ, മുൻ സ്പീക്കർമാരായ വക്കം പുരുഷോത്തമൻ, പി.പി.തങ്കച്ചൻ, കെ.രാധാകൃഷ്ണൻ, തേറമ്പിൽ രാമകൃഷ്ണൻ, വി.എം.സുധീരൻ, എൻ.ശക്തൻ എന്നിവർ രക്ഷാധികാരികളാണ്.

ഫോറം യോഗം നാളെ 11ന് എംഎൽഎ ഹോസ്റ്റൽ കോൺഫറൻസ് ഹാളിൽ ചേരും. മരിച്ചുപോയ എംഎൽഎമാരുടെ ജീവിതപങ്കാളികൾക്കും അംഗത്വം നൽകും. സംഘടനയ്ക്ക് എംഎൽഎ ഹോസ്റ്റലിലെ പമ്പ ബ്ലോക്കിൽ‌ സ്പീക്കർ ഓഫിസ് അനുവദിച്ചിട്ടുണ്ട്.