Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉൽസവ ലഹരിയിൽ വാഹന വിപണി

vehicles-road

ന്യൂഡൽഹി ∙ വാഹന വിപണി ഉത്സവ സീസണിലേക്ക് ഉണർന്നു; കഴിഞ്ഞ മാസം മിക്ക കമ്പനികളും വിൽപനയിൽ വർധന നേടി. മാരുതി സുസുകി 1,52,000 കാറുകൾ വിറ്റു. മുൻ വർഷം ഓഗസ്റ്റിലേക്കാൾ 26.7% വർധന. ഹ്യുണ്ടായ് 47,103 കാർ വിറ്റു. വർധന 9%. മഹീന്ദ്ര 7% വർധനയോടെ 39534 യൂട്ടിലിറ്റി വാഹനങ്ങൾ വിറ്റഴിച്ചു. ടാറ്റ മോട്ടോഴ്സിന് 10.29% വർധന നേടാനായി. 14340 കാർ ആണു വിറ്റത്. ഫോഡിനും ടൊയോട്ടയ്ക്കും ഉൽപാദനത്തിലെ തടസ്സങ്ങൾമൂലം വിൽപന കുറഞ്ഞു. ഫോഡ് 7777 കാർ വിറ്റു. ഇടിവ് 9%. ടൊയോട്ടയ്ക്ക് 12017 കാർ വിൽക്കാനായി. ഇടിവ് 6.12%.

ഇരുചക്ര വാഹന രംഗത്തും വൻ വർധനയാണു പ്രധാന കമ്പനികൾ രേഖപ്പെടുത്തിയത്. ഹീറോ മോട്ടോകോർപിന്റെ വിൽപന 6,61,490 വാഹനങ്ങളാണ്. 10.11% വർധന. കമ്പനി ഇതുവരെ നേടിയതിൽ ഏറ്റവും ഉയർന്ന മാസ വിൽപനയാണിത്.‌ ഹോണ്ട 586173 ഇരുചക്രവാഹനങ്ങളാണു വിറ്റത്. 26% വളർച്ച. കയറ്റുമതി ഉൾപ്പെടെ ആദ്യമായി വിൽപന ആറു ലക്ഷം കടന്നു. റോയൽ എൻഫീൽഡ് 22% വർധനയോടെ 67977 ബൈക്കുകൾ വിറ്റു. ബജാജ് 283861 ബൈക്ക് വിറ്റു. (വർധന 1.4%). സുസുകി 54.25% വർധന നേടി. വിൽപന 56745. യമഹ 77887 ഇരുചക്ര വാഹനങ്ങൾ വിറ്റ് 4% വർധന നേടി. ടിവിഎസ് മോട്ടോർ 15.7% വർധന നേടി. വിറ്റതു 2,70,544 ഇരുചക്ര വാഹനങ്ങൾ.