Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗ്ലദേശ്, ഓസ്ട്രേലിയ പ്രധാനമന്ത്രിമാർ ഇന്ത്യയിലേക്ക്

ഷെയ്ഖ് ഹസീന ഷെയ്ഖ് ഹസീന

ന്യൂഡൽഹി ∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ശനിയാഴ്ചയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ഞായറാഴ്ചയും ന്യൂഡൽഹിയിലെത്തും. ഏഴു വർഷത്തിനിടയിൽ ആദ്യമാണ് ഉഭയകക്ഷി ചർച്ചകൾക്കായി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തുന്നത്.

ഇരു രാജ്യങ്ങളും തമ്മിൽ ഇരുപതോളം കരാറുകളിൽ ഒപ്പുവയ്ക്കും. പ്രതിരോധ മേഖലയിൽ സഹകരണത്തിനുള്ള രണ്ടു കരാറുകളാണ് ഇവയിൽ പ്രധാനം. എന്നാൽ 20 വർഷമായി ചർച്ച നടക്കുന്ന ടീസ്റ്റ നദീജലക്കരാർ ഇത്തവണയും ഒപ്പുവയ്ക്കില്ല.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ എതിർപ്പാണു കാരണം. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന വിരുന്നിലും ഞായറാഴ്ച രാഷ്ട്രപതി പ്രണബ് മുഖർജി നൽകുന്ന വിരുന്നിലും മമത പങ്കെടുക്കും.

ഒൻപതു മുതൽ 12 വരെയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടേൺബുളിന്റെ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ആണവക്കരാറിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയിൽ നിന്നു യുറേനിയവുമായി ആദ്യ കപ്പൽ വരുന്നതിന്റെ വിശദാംശങ്ങൾ സന്ദർശന വേളയിൽ തീരുമാനിക്കും.

Your Rating: