Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയിൽ ഇന്ത്യക്കാരിയും മകനും മരിച്ച നിലയിൽ

sasikala ശശികല, മകൻ അനീഷ് സായി

ന്യൂയോർക്ക് ∙ യുഎസിൽ ഐടി രംഗത്തു പ്രവർത്തിക്കുന്ന ഇന്ത്യക്കാരിയെയും ഏഴുവയസ്സുകാരൻ മകനെയും കഴുത്തുമുറിച്ചു മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തി.

ആന്ധ്രയിൽനിന്നുള്ള ശശികല (40), മകൻ അനീഷ് സായി എന്നിവരെ വൈകുന്നേരം ഓഫിസിൽനിന്നെത്തിയ ഭർത്താവ് ഹനുമന്ത റാവുവാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ന്യൂജഴ്സിയിലാണ് ഇവർ താമസിച്ചിരുന്നത്.

ശശികല ഇന്നലെ ഉച്ചകഴിഞ്ഞു മകനെ സ്കൂളിൽനിന്നു വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നിരുന്നു. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നു വ്യക്തമല്ല. കഴിഞ്ഞ 12 വർഷമായി ഇവർ യുഎസിലുണ്ട്.

Your Rating: