Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാരദ: ടിഎംസി നേതാക്കൾക്കെതിരെ കള്ളപ്പണക്കേസ്

ന്യൂഡൽഹി ∙ നാരദ ന്യൂസിന്റെ ഒളിക്യാമറ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു തൃണമൂൽ കോൺഗ്രസിന്റെ എംപിമാരും മന്ത്രിമാരും അടക്കം മുതിർന്ന നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.

സിബിഐ എഫ്ഐആർ പഠിച്ചശേഷം കള്ളപ്പണ നിയന്ത്രണ നിയമ പ്രകാരമാണു കേസ് എടുത്തതെന്ന് അധികൃതർ പറഞ്ഞു. കമ്പനി പ്രതിനിധികളെന്നു നടിച്ചെത്തിയവരിൽനിന്നു ടിഎംസി നേതാക്കൾ പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണു നാരദ ന്യൂസ് പുറത്തുവിട്ടത്.