Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പക്ഷിയിടിച്ച വിമാനം നിലത്തിറക്കി

air-asia-india-a320

റാഞ്ചി∙ പറന്നുയരവെ എൻജിനിൽ പക്ഷിയിടിച്ചതിനെത്തുടർന്ന് എയർ ഏഷ്യാ വിമാനം അടിയന്തരമായി നിലത്തിറക്കി. ബിർസമുണ്ട വിമാനത്താവളത്തിൽനിന്നു ഡൽഹിക്കുള്ള എയർ ഏഷ്യ വിമാനത്തിലാണു പക്ഷിയിടിച്ചത്. തലനാരിഴയ്ക്കാണു വൻദുരന്തം ഒഴിവായത്. 174 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.

എൻജിനുള്ളിൽനിന്നു വൻ പൊട്ടിത്തെറിയും പുകയും ഉണ്ടായി. വിമാനത്തിന്റെ വലതു ടർബൈന്റെ എട്ട് ബ്ലേഡുകൾ തകർന്നതായി വിമാനത്താവളം അധികൃതർ അറിയിച്ചു. പരിഭ്രാന്തരായ യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി. രാവിലെ ഒൻപതരയ്ക്കാണു സംഭവം.

റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു.