Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രപതിമാരും തിരഞ്ഞെടുപ്പും

rashtrapati-bhavan രാഷ്ട്രപതി ഭവൻ

പതിനഞ്ചാം രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി റാംനാഥ് കോവിന്ദും പ്രതിപക്ഷ പൊതു സ്ഥാനാർഥിയായി മീരാ കുമാറും ഏറ്റുമുട്ടുന്നു. ഒരു തവണ മാത്രമാണ് രാഷ്‌ട്രപതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ രേഖകൾ പ്രകാരം, ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രം ഇങ്ങനെ.

Read: രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമഗ്ര ചിത്രം

ആദ്യ രാഷ്‌ടപ്രതി തിരഞ്ഞെടുപ്പു നടന്നത് 1952 മേയ് രണ്ടിന്

വോട്ട് നില
ഡോ. രാജേന്ദ്ര പ്രസാദ് – 5,07,400
കെ.ടി.ഷാ – 92,827
തട്ടേ ലക്ഷ്‌മൺ ഗണേഷ് – 2,672
ഹരി റാം – 1954
കൃഷ്‌ണ കുമാർ ചാറ്റർജി – 533

രണ്ടാമത്തെ തിരഞ്ഞെടുപ്പ് – 1957 മേയ് ആറ്
വോട്ട് നില
ഡോ.രാജേന്ദ്ര പ്രസാദ് – 4,59,698
നാഗേന്ദ്ര നാരായൺ ദാസ് – 2000
ചൗധരി ഹരി റാം – 2,672

മൂന്നാമത്തെ തിരഞ്ഞെടുപ്പ് – 1962 മേയ് ഏഴ്
വോട്ട് നില
ഡോ.സർവേപ്പള്ളി രാധാകൃഷ്‌ണൻ – 5,53,067
ചൗധരി ഹരി റാം – 6,341
യമുനാ പ്രസാദ് ത്രിസുലിയ – 3,537

നാലാമത്തെ തിരഞ്ഞെടുപ്പ് – 1967 ആറ്
മൊത്തം സ്‌ഥാനാർഥികൾ – 17. അതിൽ ഒൻപതു പേർക്ക് ഒരു വോട്ടു പോലും ലഭിച്ചില്ല.
ഡോ.സാക്കിർ ഹുസൈൻ – 4,71,244
കോട്ട സുബ്ബറാവു – 3,63,971
ഖുബി റാം – 1,369
യമുനാ പ്രസാദ് ത്രിസുലിയ – 750
ബംബുർക്കർ ശ്രീനിവാസ് ഗോപാൽ –232
ബ്രഹ്‌മ ദേവ് – 232
കൃഷ്‌ണ കുമാർ ചാറ്റർജി – 125
കുമാർ കമല സിങ് – 125

രാഷ്‌ട്രപതിയായിരിക്കെ 1969 മേയ് മൂന്നിന് ഡോ.സാക്കിർ ഹുസൈൻ അന്തരിച്ചു. (രാഷ്‌ട്രപതിയായിരിക്കെ മരിക്കുന്ന ആദ്യ വ്യക്‌തി) തുടർന്ന്, അഞ്ചാം തിരഞ്ഞെടുപ്പ് 1969 ഓഗസ്‌റ്റ് 16നു നടന്നു. മൊത്തം 15 സ്‌ഥാനാർഥികൾ. അഞ്ചു പേർക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല.
വോട്ട് നില
വി.വി.ഗിരി – 4,01,515
നീലം സഞ്‌ജീവ റെഡ്‌ഡി – 3,13,548
സി.ഡി.ദേശ്‌മുഖ് – 1,12,769
ചന്ദ്രദത്ത് സേനാനി – 5,814
ഫുർചരൺ കൗർ – 940
രാജഭോജ് പാണ്ഡുരംഗ് നാഥോജി – 831
പണ്ഡിറ്റ് ബാബു ലാൽ മാഗ് – 576
ചൗധരി ഹരി റാം – 125
ശർമ്മ മനോവിഹാരി അനിരുദ്ധ് – 125
ഖുബി റാം – 94

തിരഞ്ഞെടുക്കപ്പെടാൻ നേരിയ സാധ്യതപോലുമില്ലാത്തവർ സ്‌ഥാനാർഥിയാവുന്നത് ഒഴിവാക്കണമെന്ന് അഭിപ്രായമുയർന്നു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനെച്ചൊല്ലി കോടതികളിൽ കേസുകൾ വരുന്നതും കണക്കിലെടുത്തു. സ്‌ഥാനാർഥിത്വം നിയന്ത്രിക്കാൻ 1952ലെ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി നിയമവും ചട്ടങ്ങളും 1974ൽ പാർലമെന്റ് ഭേദഗതി ചെയ്‌തു.


പത്രികയിൽ 10 വോട്ടർമാർ രാഷ്‌ട്രപതി സ്‌ഥാനാർഥിയുടെ പേര് നിർദ്ദേശിക്കുകയും 10 പേർ പിന്താങ്ങുകയും വേണമെന്ന് വ്യവസ്‌ഥ വന്നു. കരുതൽ ധനമായി 2500 രൂപ നിശ്‌ചയിച്ചു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് സ്‌ഥാനാർഥിക്ക് 20 വോട്ടർമാരുടെക്കൂടി ഹർജിക്കാരാക്കി സുപ്രീം കോടതിയിൽ മാത്രം ചോദ്യം ചെയ്യാമെന്നും വ്യവസ്‌ഥ.

ആറാമത്തെ തിരഞ്ഞെടുപ്പ് 1974 ഓഗസ്‌റ്റ് 17ന്.
വോട്ട് നില
ഫക്രുദ്ദീൻ അലി അഹമ്മദ് – 7,65,587
ത്രദീപ് ചൗധുരി – 1,89,196

രാഷ്‌ട്രപതിയായിരിക്കെ ഫക്രുദ്ദീൻ അലി അഹമ്മദ് 1977 ഫെബ്രുവരി 11ന് അന്തരിച്ചു. തുടർന്ന് 1977 ഓഗസ്‌റ്റ് ആറിനു തിരഞ്ഞെടുപ്പു നടത്താൻ തീരുമാനമുണ്ടായി. മൊത്തം 37 പേർ പത്രിക സമർപ്പിച്ചു. സൂക്ഷ്‌മ പരിശോധനയിൽ 36 പേരുടെ പത്രിക തള്ളിപ്പോയി. നീലം സഞ്‌ജീവ റെഡ്‌ഡിയുടെ പത്രിക മാത്രം സ്വീകരിച്ചു. പത്രിക പിൻവലിക്കാൻ നിശ്‌ചയിച്ചിരുന്ന അവസാന തീയതിയായ 1977 ജുലൈ 21ന് സഞ്‌ജീവ റെഡ്‌ഡി വിജയിയായി പ്രഖ്യാപിച്ചു.

എട്ടാമത്തെ തിരഞ്ഞെടുപ്പ് 1982 ജുലൈ 12ന്.
വോട്ട് നില
ഗ്യാനി സെയിൽ സിങ് – 7,54,113
എച്ച്.ആർ.ഖന്ന – 2,82,685

ഒൻപതാമത്തെ തിരഞ്ഞെടുപ്പ് 1987 ജുലൈ 13.
വോട്ട് നില
ആർ.വെങ്കട്ടരാമൻ – 7,40,148
വി.ആർ.കൃഷ്‌ണയ്യർ – 2,81,550
മിഥിലേഷ് കുമാർ – 2,223
(തിരഞ്ഞെടുപ്പിനു മുൻപ് തങ്ങൾക്ക് ജനത്തെ ഓൾ ഇന്ത്യ റേഡിയോയിലൂടെയും ദൂരദർശനിലൂടെയും അഭിസംബോധന ചെയ്യാൻ അവസരം നൽകണമെന്നു കൃഷ്‌ണയ്യരും മിഥിലേഷ് കുമാറും അഭ്യർഥിച്ചെങ്കിലും കേന്ദ്ര സർക്കാർ അത് അംഗീകരിച്ചില്ല.)

പത്താമത്തെ തിരഞ്ഞെടുപ്പ് 1992 ജുലൈ 13ന്.
വോട്ട് നില
ഡോ.ശങ്കർ ദയാൽ ശർമ്മ – 6,75,804
ജോർജ് ഗിൽബർട്ട് സ്വെൽ – 3,46,485
റാം ജഠ്‌മലാനി – 2,704
കാക്കാ ജൊഗീന്ദര് സിങ് ഉർഫ് ധർത്തി പകട് – 1,135

രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി നിയമം 1997ൽ ഭേദഗതി ചെയ്‌തു. സ്‌ഥാനാർഥിയുടെ പേര് 50 പേർ നിർദ്ദേശിക്കണമെന്നും 50 പേർ പിന്തുണയ്‌ക്കണമെന്നും വ്യവസ്‌ഥ ചെയ്‌തു. കരുതൽ ധനം 15,000 രൂപയായി ഉയർത്തി.
11ാമത്തെ തിരഞ്ഞെടുപ്പ് 1997 ജുലൈ 14ന്
രണ്ടു മലയാളികൾ തമ്മിലുള്ള മൽസരമെന്നതു പ്രത്യേകത. റിട്ടേണിങ് ഓഫിസർ (അന്നത്തെ ലോക്‌സഭാ സെക്രട്ടറി ജനറലും മലയാളി: എസ്.ഗോപാലൻ).
വോട്ട് നില
കെ.ആർ.നാരായണൻ – 9,56,290
ടി.എൻ.ശേഷൻ – 50,631

12ാമത്തെ തിരഞ്ഞെടുപ്പ് 2002 ജുലൈ 15ന്.
വോട്ട് നില
എപിജെ അബ്‌ദുൽ കലാം – 9,22,884
ലക്ഷ്‌മി സെഗാൾ – 1,07,366

13ാമത്തെ തിരഞ്ഞെടുപ്പ് 2007 ജുലൈ 19ന്.
വോട്ട് നില
പ്രതിഭാ ദേവിസിങ് പാട്ടീൽ – 6,38,116
ഭൈറോൺ സിങ് ഷെഖാവത്ത് – 3,31,306

14ാമത്തെ തിരഞ്ഞെടുപ്പ് 2012 ജുലൈ 19ന്
വോട്ട് നില
പ്രണബ് മുഖർജി – 7,13,763
പി.എ.സാങ്‌മ – 3,15,987